ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം: ഫെഫ്കയുടെ സമവായ ചർച്ച ഇന്ന്

നടൻ ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവത്തിൽ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ സമവായ ചർച്ച ഇന്ന്. അതേസമയം അനിൽ രാധാകൃഷ്ണ മേനോനുമായുള്ള പ്രശ്നങ്ങൾ ചർച്ചയിൽ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ബിനീഷ് ബാസ്റ്റിൻ കൊച്ചിയിൽ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു ബിനീഷിനെ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ചത്. തന്‍റെ സിനിമയില്‍ അവസരം ചോദിച്ച്‌ നടന്ന ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാവില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

സംഭവം വിവാദമായതോടെയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനോട് വിശദീകരണം ആവശ്യപ്പെട്ടത്. അനില്‍ രാധാകൃഷ്ണന്‍ മേനോനും ബിനീഷ് ബാസ്റ്റിനും യോഗത്തിനെത്തും. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ നേരത്തെ തന്നെ മാപ്പ് പറഞ്ഞിരുന്നതിനാല്‍ കാര്യമായ അച്ചടക്ക നടപടികളുണ്ടാകില്ല. പരാതിയില്ലെന്ന് ബിനീഷ് ബാസ്റ്റിനും വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!