മുല്ലപ്പള്ളി മരിച്ച പെണ്‍കുട്ടികളുടെ വീട്ടിലെത്തും: ബിജെപി സത്യഗ്രഹം ഇന്ന് തീരും

വാളയാറില്‍ സഹോദരിമാര്‍ പീഡനത്തില്‍ ഇരയായ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് വാളയാറിലെത്തും. ദലിത് സംഘടനകളക്കം പ്രതിഷേധവുമായി രംഗത്തുണ്ട്.

സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രോസിക്യൂഷന്‍റെയും പൊലീസിന്‍റെയും വീഴ്ചകള്‍ എടുത്തുകാട്ടി വിധിപ്രസ്താവം പുറത്തുവന്നതിന് പിന്നാലെയാണ് യുഡിഎഫ് പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുന്നത്.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് വാളയാറിലെത്തും. പ്രതിഷേധത്തിന്‍റെ ഭാഗമായി, തിങ്കളാഴ്ച മുല്ലപ്പള്ളി ഉപവാസം അനുഷ്ഠിക്കുമെന്നും കെപിസിസി അറിയിച്ചു. ദലിത് സംഘടനകളക്കം പ്രതിഷേധവുമായി രംഗത്തുണ്ട്.

അതേസമയം, വാളയാര്‍ കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന നൂറു മണിക്കൂര്‍ സത്യഗ്രഹസമരം ഇന്ന് സമാപിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ ഒ രാജഗോപാല്‍ എംഎല്‍എ സമാപനം ഉദ്ഘാടനം ചെയ്യും.വാളയാറില്‍ നിന്നും പാലക്കാട് കലക്‌ട്രേറ്റിലേക്ക് ഫ്രേറ്റേണിറ്റി മൂവ്മെന്റ് ലോങ്ങ് മാര്‍ച്ച്‌ നടത്തും.

വാളയാറില്‍ ദളിത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സിബിഐ അന്വേഷണം ഉടന്‍ വേണ്ടെന്ന് വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.

error: Content is protected !!