യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് കാരാട്ട്

കൊച്ചി: കോഴിക്കോട് രണ്ട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് യുഎപിഎ നിയമം തെറ്റായി ഉപയോഗിച്ചു. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച സര്‍ക്കാര്‍ പരിശോധിക്കണം. ലഘുലേഖകള്‍ കൈവശം വച്ചത് കൊണ്ട് മാത്രം മാവോയിസ്റ്റ് ആകില്ല. യുഎപിഎ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് നടപടിയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

error: Content is protected !!