ബാബരി ഭൂമി കേസ്: അയോധ്യയില്‍ സുരക്ഷ ശക്തമാക്കി

ലക്നോ: ബാബരി ഭൂമി കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ അയോധ്യയില്‍ സുരക്ഷ ശക്തമാക്കി. തര്‍ക്കഭൂമി സ്ഥിതി ചെയ്യുന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലുമാണ് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുള്ളത്. പൊലീസ് സേനക്ക് പുറമെ ദ്രുതകര്‍മ്മസേനയുടെ യൂനിറ്റിനെയും വിന്യസിച്ചിട്ടുണ്ട്.

സുപ്രീംകോടതി അനുകൂലമായാലും പ്രതികൂലമാ‍യാലും ആഘോഷങ്ങള്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.തര്‍ക്ക ഭൂമിയിലേക്കുള്ള റോഡില്‍ രണ്ട് കിലോമീറ്റര്‍ അകലെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. കൂടാതെ പ്രദേശങ്ങള്‍ സി.സിടിവി നിരീക്ഷണത്തിലുമാണ്.

സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് എ.ഡി.ജി.പി അശുതോഷ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

error: Content is protected !!