കണ്ണൂര്‍ കുഞ്ഞിമംഗലത്ത് ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കുഞ്ഞിമംഗലം മുച്ചിലോട്ട് കാവിനടുത്ത് ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ ബിരുദ വിദ്യാര്‍ത്ഥി മരിച്ചു.  ഓലയമ്പാടി പെരുവാമ്പിലെ ജനാര്‍ദ്ദനന്‍റെ മകന്‍ അക്ഷയ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.

ഉടനെ പരിയാരം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂര്‍ എടാട്ട് വിദ്യാമന്ദിരത്തിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.

error: Content is protected !!