മോദി ഭരണം പോലെയാകരുത് കേരളത്തിലെ ഭരണം: കാനം രാജേന്ദ്രന്‍

പൊലീസ് നയങ്ങളെയെല്ലാം പിന്തുണക്കേണ്ട ബാധ്യത സിപിഐക്കില്ലെന്ന് കാനം രാജേന്ദ്രന്‍. ഉന്‍മൂലന സിദ്ധാന്തമാണ് പൊലീസ് നടപ്പാക്കുന്നത്. പൊലീസ് നിരത്തുന്ന തെളിവുകള്‍ അന്തിമമല്ല. മോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഭരണമെന്നും കാനം രാജേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത് സി.പി.ഐയെ അല്ലെന്നും മുന്നണിയില്‍ തര്‍ക്കങ്ങളില്ലെന്നും കാനം വ്യക്തമാക്കി.

യുഎപിഎക്കെതിരാണ് ഇടത് പാര്‍ട്ടികള്‍. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും അതാണ് പറഞ്ഞത്. മാവോവാദികളെ പിന്തുണയ്ക്കുന്ന പാര്‍ടിയല്ല സി പി ഐ. എങ്ങനെയാണ് മവോവാദം ഇന്ത്യയില്‍ ഉണ്ടായത് എന്നത് സംബന്ധിച്ച്‌ സിപി ഐയും സിപിഎമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷേ അവരെ കൊല ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

പോലീസ് പറയുന്നതെല്ലാം ശരിയാണെന്ന് വിചാരിക്കണ്ട അതെല്ലാം കോടതി തീരുമാനിക്കട്ടെയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

error: Content is protected !!