കണ്ണൂർ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നാളെ മുതൽ

ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ 61-–-ാമത് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 9, 10 തിയതികളിൽ ഉളിക്കലിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.  ഉളിക്കൽ എം കെ ജി കളരിസംഘം സഹകരണത്തോടെ വയത്തൂർ യുപി സ്കൂളിലാണ് ചാമ്പ്യൻഷിപ്പ്. ജില്ലയിലെ 42 കളരികളിൽനിന്ന് 600 മത്സരാർഥികൾ മാറ്റുരയ്ക്കും. ചാമ്പ്യൻഷിപ്പ് കെ സി ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്യും.

error: Content is protected !!