ശബരിമല: സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധിയാണ് സര്‍ക്കാരിന്‍റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിവിധ കക്ഷികള്‍ കൊടുത്ത പുനപ്പരിശോധന ഹരജികളില്‍ കോടതി എന്ത് തീരുമാനം എടുത്താലും സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പുനപ്പരിശോധന ഹരജികളില്‍ സര്‍ക്കാറിന്റെ നിലപാട് മാറ്റില്ല. കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാര്‍ നയമാണ്. യുവതീ പ്രവേശനവിധി മൗലികാവകാശവുമായി ബന്ധപ്പെട്ട വിധിയാണ്.

ഭക്തര്‍ക്ക് ദര്‍ശനം നടത്താനുളള എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഒരു വിഭാഗം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ തടഞ്ഞു. ശബരിമലയില്‍ ക്രമസമാധാനം നടപ്പിലാക്കുന്ന നടപടിയായിരിക്കും സര്‍ക്കാരിന്‍റെതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

error: Content is protected !!