ഫീസ് വര്‍ധനക്കെതിരെ വിദ്യാര്‍ഥി സമരം: ജെ​എ​ന്‍​യുവില്‍ സംഘര്‍ഷം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശ​ല​യി​ല്‍ (ജെ​എ​ന്‍​യു) വി​ദ്യാ​ര്‍​ഥി​ക​ളും പോ​ലീ​സും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. ഫീ​സ് വ​ര്‍​ധ​ന​യ്ക്കെ​തി​രാ​യ വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധ​ത്തി​നു നേ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ ത​ക​ര്‍​ത്തു.

ഫീ​സ് വ​ര്‍​ധ​ന​യ്ക്കെ​തി​രെ ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​യി​ല്ലെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. സ​ര്‍​വ​ക​ലാ​ശാ​ല‍​യി​ലെ 45 ശ​ത​മാ​ന​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്. ഫീ​സ് വ​ര്‍​ധി​പ്പി​ച്ചാ​ല്‍ ഇ​വ​ര്‍​ക്ക് തു​ട​ര്‍​ന്ന് പ​ഠി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. ജെ​എ​ന്‍​യു വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം.

error: Content is protected !!