കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ടു ഭീകരവാദികളെ വധിച്ചു

ബന്ദിപ്പൊര: ജമ്മു കശ്മീരിലെ ബന്ദിപ്പൊരയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു.

ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിന് പിന്നാലെ നിരവധി ആയുധങ്ങള്‍ സേന പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരവാദികളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസവും ബന്ദിപ്പോറയില്‍ സുരക്ഷാ സേനയ്ക്ക് നേരെ സമാനമായ രീതിയില്‍ ഭീകരാക്രമണമുണ്ടായിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്‍ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക്‌ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ്‌ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ ഏറ്റുമുട്ടലുകള്‍.

error: Content is protected !!