മ്യാ​ന്‍​മ​റി​ല്‍ വി​ഘ​ട​ന​വാ​ദി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​ന്ത്യ​ക്കാ​ര​ന്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: മ്യാ​ന്‍​മ​റി​ല്‍ വി​ഘ​ട​ന​വാ​ദി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​ന്ത്യാ​ക്കാ​ര​ന്‍ മ​രി​ച്ചു. കെ​ട്ടി​ട​നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന വി​നു ഗോ​പാ​ലാ​ണു മ​രി​ച്ച​ത്. അ​രാ​ക്ക​ന്‍ ആ​ര്‍​മി എ​ന്ന സം​ഘ​ട​ന​യാ​ണു വി​നു അ​ട​ക്ക​മു​ള്ള​വ​രെ സം​ഘ​ര്‍​ഷ മേ​ഖ​ല​യാ​യ റാ​ഖി​നി​ല്‍​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ​ത്തു​പേ​രി​ല്‍ അ​ഞ്ചു​പേ​ര്‍ ഇ​ന്ത്യ​ക്കാ​രാ​യി​രു​ന്നു. വി​നു ഗോ​പാ​ല്‍ മരിച്ചതായി സ​ര്‍​ക്കാ​രും വി​ഘ​ട​ന​വാ​ദി​ക​ളും തി​ങ്ക​ളാ​ഴ്ച അ​റി​യി​ച്ചു.

ഇവരില്‍ ഏഴ് പേരെ അരാക്കന്‍ ആര്‍മി തിങ്കളാഴ്ച വിട്ടയച്ചു. ഇവരുടെ കൂടെ വിനു ഗോപാലന്റെ മൃതദേഹവുമുണ്ടായിരുന്നു. മറ്റ് മൂന്ന് ഇന്ത്യക്കാരെയും വിട്ടയച്ചിട്ടുണ്ട്. വിനു ഗോപാലനെക്കുറിച്ചുള്ളമറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

1,640 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയുടെ തന്ത്രപ്രധാനമായ അതിര്‍ത്തി രാജ്യമാണ് മ്യാന്‍മര്‍. മ്യാന്‍മറിലെ റാഖൈന്‍ ബുദ്ധമതക്കാരുടെ സ്വയംഭരണത്തിനായി ഒരു ദശാബ്ദത്തോളമായി പോരാടുന്ന സായുധ സംഘമാണ് അരാക്കന്‍ ആര്‍മി.

error: Content is protected !!