പ​ശ്ചി​മ​ബം​ഗാ​ളി​ലെ​യും ഒ​ഡീ​ഷ​യി​ലെ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ബു​ൾ​ബു​ൾ ചു​ഴ​ലി​ക്കാ​റ്റ് : ആളുകളെ മാറ്റി പാർപ്പിച്ചു

പ​ശ്ചി​മ​ബം​ഗാ​ളി​ലെ​യും ഒ​ഡീ​ഷ​യി​ലെ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ബു​ൾ​ബു​ൾ ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ടി​ച്ചു. ര​ണ്ടു പേ​ർ മ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നൊ​പ്പം ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. മ​ണി​ക്കൂ​റി​ൽ 110-120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് കാ​റ്റ് വീ​ശു​ന്ന​ത്.

മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ കോ​ൽ​ക്ക​ത്ത​യി​ലെ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് വി​മാ​ന​ത്താ​വ​ളം ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്.

 

error: Content is protected !!