ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ശ്രീനഗറിലെ പച്ചക്കറി മാര്‍ക്കറ്റിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജമ്മു കശ്മീരില്‍ നടന്ന മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണിത്. തെരുവ് കച്ചവടക്കാരെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഒരു കച്ചവടക്കാരനാണ് കൊല്ലപ്പെട്ടത്.

നഗരമധ്യത്തിലെ ഹരി സിങ് ഹൈ സ്ട്രീറ്റിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് സംഭവം. . സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഉച്ചക്ക് 1.20നാണ് ആക്രമണം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ക്കറ്റ് ഇപ്പോള്‍ സൈന്യം വളഞ്ഞിരിക്കുകയാണ്.

error: Content is protected !!