മംഗളൂരു-ബാംഗ്ലൂർ ദേശീയപാതയിൽ ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ച

മംഗളൂരു ബാംഗ്ലൂര്‍ ദേശീയപാതയില്‍ ഉപ്പിനങ്ങാടിയില്‍ ഓടിക്കൊണ്ടിരിക്കെ ഗ്യാസ് ടാങ്കര്‍ ചോര്‍ന്നു. രാവിലെയാണ് ഗ്യാസ് ടാങ്കര്‍ ചോര്‍ന്നത്. ടാങ്കറിന് പിന്നാലെ എത്തിയ മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് ഗ്യാസ് ചോരുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയത്.

ടോട്ടല്‍ ഗ്യാസ് കമ്പനിയുടെ ഗ്യാസ് ടാങ്കറിന്റെ മുകളിലാണ് വാതക ചോര്‍ച്ച കണ്ടെത്തിയത്. ഇതുമൂലം പ്രധാനപാതയിലെ ഗതാഗതം ഒരു മണിക്കൂറിലധികം നിര്‍ത്തിവച്ചിരുന്നു.

ടാങ്കറിന്റെ വാല്‍വ് തകരാറിലായതാണ് ചോര്‍ച്ചയ്ക്ക് വഴിവച്ചത്. പിന്നീട് ഗ്യാസ് കമ്പനിയിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ വന്ന് ഗ്യാസ് ചോര്‍ച്ച താല്‍കാലികമായി പരിഹരിച്ചു.

error: Content is protected !!