വാളയാര്‍ കേസില്‍ ഉന്നതതല ഗൂഢാലോചന നടന്നു: കെസി വേണുഗോപാല്‍

പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേസില്‍ ഉന്നതതല ഗൂഢാലോചന നടന്നതായി അദ്ദേഹം ആരോപിച്ചു.വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നിയമസംവിധാനം പാടെ തകര്‍ന്നതിന്റെ ഉദാഹരണമാണ് വാളയാര്‍ കേസെന്നും മുഖ്യമന്ത്രി രാജിവെച്ച്‌ ഒഴിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം മുല്ലപ്പള്ളി, വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു.

അതേസമയം, വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ യുഡിഎഫ് പാലക്കാട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അട്ടപള്ളത്തെ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഇന്നലെ മുതല്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരവും പുരോഗമിക്കുകയാണ്.

error: Content is protected !!