പോലീസ് കോണ്‍സ്റ്റബിള്‍ നിയമനവുമായി പി.എസ്.സി മുന്നോട്ട്

തിരുവനന്തപുരം: പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ റാങ്ക് പട്ടികയില്‍ നിന്ന് മൂന്നുപേരെ മാത്രം ഒഴിവാക്കി നിയമനവുമായി മുന്നോട്ടുപോകാന്‍ പി.എസ്.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രതികളായ മൂന്നുപേരെ ഒഴിവാക്കിയാണ് നിയമനവുമായി മുന്നോട്ട് പോകാന്‍ പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്.

റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ നിയമന ശിപാര്‍ശ നല്‍കും. കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയ എസ്‌എഫ്‌ഐ മുന്‍ നേതാക്കളായ മൂന്ന് പേരെ ഒഴിവാക്കി നിയമനം നല്‍കാമെന്ന ക്രൈംബ്രാഞ്ച് ശിപാര്‍ശ പിഎസ്‌സി അംഗീകരിക്കുകയായിരുന്നു.

കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ മൂന്ന് പേര്‍ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതോടെ പരീക്ഷ തന്നെ റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ആദ്യ പിഎസ് സിയും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേര്‍ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായതോടെയാണ് ശേഷിക്കുന്നവര്‍ക്ക് നിയമനം നല്‍കാന്‍ പിഎസ് സി തീരുമാനിച്ചത്. യൂണിവേഴ്സിറ്റി കോളജിലെ എസ്‌എഫ്‌ഐ നേതാക്കളായിരുന്ന നസീം, ശിവരഞ്ജിത്ത്, പി.പി.പ്രണവ് എന്നിവരാണ് പരീക്ഷയില്‍ തട്ടിപ്പ് നടത്തി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയത്. കേസില്‍ അറസ്റ്റിലായ മൂവരും നിലവില്‍ ജാമ്യത്തിലാണ്.

error: Content is protected !!