തീസ് ഹസാരി കോടതി സംഘര്‍ഷം ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയ സംഭവം ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും.

അഭിഭാഷകരുടേയും പോലീസിന്‍റെയും പരാതിയെ തുടര്‍ന്നാണ് ഇങ്ങനൊരു അന്വേഷണത്തിന് തീരുമാനമായത്. ഡല്‍ഹി പൊലീസ് വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകര്‍ നാളെ കോടതി ബഹിഷ്‌കരിക്കുന്നുണ്ട്. ഡല്‍ഹിയിലെ ജില്ലാ കോടതികളില്‍ അഭിഭാഷകര്‍ നടത്തുന്ന പണിമുടക്കിന് ഹൈക്കോടതി അഭിഭാഷകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യത്തില്‍ അമ്ബതിലേറെ വരുന്ന അഭിഭാഷകര്‍ ചേര്‍ന്ന് ഒരു പൊലീസുദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും മറ്റൊരു ദൃശ്യത്തില്‍ പൊലീസ് വാഹനങ്ങള്‍ എറിഞ്ഞു തകര്‍ക്കുന്നതും കാണാം. സംഘര്‍ഷത്തിനിടെ പൊലീസ് ജീപ്പിന് ആരോ തീകൊളുത്തുകയും ചെയ്തു.

ഇതിനിടയില്‍ പരിക്കേറ്റ ഒരു അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം ഇരുപത് പൊലീസുകാര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

error: Content is protected !!