അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം: ഡ​ല്‍​ഹി​യി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​വ​ധി നീ​ട്ടി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​വ​ധി നീ​ട്ടി. സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ള്‍​ക്ക് ഈ ​മാ​സം എ​ട്ടു​വ​രെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ളു​ക​ള്‍​ക്കു​ള്ള അ​വ​ധി​യും എ​ട്ടാം തീ​യ​തി വ​രെ നീ​ട്ടി.

ഡ​ല്‍​ഹി​യി​ല്‍ പു​ക​മ​ഞ്ഞ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ അ​തോ​റി​റ്റി ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ക​ന​ത്ത പു​ക​മ​ഞ്ഞ് മൂ​ലം ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ട 32 വി​മാ​ന​ങ്ങ​ള്‍ വ​ഴി തി​രി​ച്ചു വി​ട്ടു.

error: Content is protected !!