ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം: സര്‍ക്കാര്‍ ഓഫീസുകളുടെ സമയക്രമത്തില്‍ മാറ്റം, സ്‌കൂളുകള്‍ക്ക് അവധി

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഇന്നലെ മലിനീകരണ നിയന്ത്രണ അതോറിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചിരുന്നു. നഗരത്തിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ചവരെ അവധി നല്‍കി. മലിനീകരണ നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട വാഹന നിയന്ത്രണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.

പുക മഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്നാണ് ഇന്നലെ മലിനീകരണ നിയന്ത്രണ അതോറിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിച്ചത്. ഓഫീസ് സമയം ഒമ്ബതര മുതല്‍ 6 വരെയും പത്തര മുതല്‍ 7 വരെയും ക്രമീകരിച്ചു. ഡല്‍ഹി നഗരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം 5 വരെ നിരോധനം ഏര്‍പ്പെടുത്തിട്ടുണ്ട്.

മലിനീകരണ നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട വാഹന നിയന്ത്രണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാകും പ്രവേശനം അനുവദിക്കുക. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരവുകള്‍ പാലിക്കുന്നുണ്ടോയെന്ന് കര്‍ശനമായാണ് സര്‍ക്കാര്‍ നിരീക്ഷിക്കുന്നത്.

error: Content is protected !!