മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെ അധിക സുരക്ഷ കൂടി ഏര്‍പ്പെടുത്താനാണ് തീരുമാനം.

മഞ്ചിക്കണ്ടി ഏറ്റുമുട്ടിലിന്‍റെ പശ്ചാത്തലത്തില്‍ യാത്രക്ക് അകമ്പടി മാത്രമല്ല മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കൂടി സുരക്ഷ വര്‍ദ്ധിപ്പിക്കും,

നിലവിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അകമ്പടിക്കും പുറമെ അത്യാവശ്യ ഘട്ടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യം നേരിടുന്നതിനും രൂപീകരിച്ച സ്ട്രൈക്കര്‍ ഫോഴ്സും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കും.

error: Content is protected !!