മഹ ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു: അതീവ ജാഗ്രതാ നിര്‍ദേശം, വിവിധ ജിലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അറബിക്കടലില്‍ രൂപപ്പെട്ട ‘മഹ’ ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കേരള തീരത്ത് കാറ്റിന്റെ വേഗതയും കൂടുമെന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ നിരോധനം തുടരുകയാണ്.

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് മണിക്കൂറില്‍ 13 കിമീ വേഗതയിലാണ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം കടന്നെങ്കിലും വരും മണികൂറുകളില്‍ അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. മഹ കരുത്താര്‍ജ്ജിച്ചതിന്റെ ഭാഗമായി സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ വിവിധ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കുസാറ്റ്, എം.ജി. സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട്, എറണാകുളം ജില്ലയിലെ കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

 

 

error: Content is protected !!