സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

കണ്ണൂർ : പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതിയില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കുടുംബ വാര്‍ഷിക വരുമാനം  3.5 ലക്ഷത്തില്‍ കവിയരുത്. പദ്ധതി പ്രകാരം അനുവദിക്കുന്ന വായ്പ തുക വിജയ സാധ്യത ഉള്ള ഏതൊരു പദ്ധതിയിലും (കൃഷി ഭൂമി, വാഹനം വാങ്ങല്‍ ഒഴികെ ) ഗുണഭോക്താക്കള്‍ക്ക് വിനിയോഗിക്കാം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 04972 705036

error: Content is protected !!