പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ: പോലീസിനെതിരെ സിപിഎമ്മിന്‍റെ പ്രമേയം

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ വിദ്യാര്‍ത്ഥികളായ രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിനെതിരെ സിപിഎം പ്രമേയം. പാര്‍ട്ടി കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയാണ് പോലീസ് നടപടിക്കെതിരെ പ്രമേയം പാസാക്കിയത്. പോലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

ജില്ലാ കമ്മിറ്റി അംഗം ടി.പി ദാസന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കണമെന്നാണ് പ്രമേയം പ്രധാനമായും ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ലഘുലേഖയോ നോട്ടീസോ കൈവശം വെച്ചതിന് യു.എ.പി.എ ചുമത്തുന്നത് ശരിയല്ല. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രമേയം പറയുന്നു.

കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ കമ്മിറ്റിയും യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. വളരെ ധൃതി പിടിച്ചാണ് ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതെന്ന് സിപിഎം പറയുന്നു.

error: Content is protected !!