പൊലീസിലെ ക്രിമിനലുകള്‍ക്കുമേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ല: ആഷിഖ് അബു

തിരുവനന്തപുരം: പൊലീസ് ക്രിമിനലുകളുടെയും ബ്യൂറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിന് നിയന്ത്രണമില്ലെന്ന് സംവിധായകന്‍ ആഷിഖ് അബു . വാളയാര്‍ കേസിലും മാവോയിസ്റ്റ് വേട്ടയിലും പത്രപ്രവര്‍ത്തകനെ ഐഎഎസ് ഉദ്യോഗസ്ഥന്‍ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിലും തെളിയുന്നത് ഇതാണെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആഷിഖ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത് .

ആഷിക് അബുവിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ :

‘വാളയാര്‍ കേസിലും, മാവോയിസ്‌റ് വേട്ടയിലും, ഒരു പത്രപ്രവര്‍ത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്’.

https://www.facebook.com/AashiqAbuOnline/posts/1457402197762218

error: Content is protected !!