നാ​​​ളെ കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി പണിമുടക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചു ട്രാ​​​ന്‍​​​സ്പോ​​​ര്‍​​​ട്ട് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ(​​​ഐ​​​എ​​​ന്‍​​​ടി​​​യു​​​സി) നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ നാ​​​ളെ കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ര്‍ പ​​​ണി​​​മു​​​ട​​​ക്കു ന​​​ട​​​ത്തും.

തുടര്‍ച്ചയായ ശമ്ബള നിഷേധം അവസാനിപ്പിക്കുക, ശമ്ബള പരിഷ്‌ക്കരണം നടപ്പിലാക്കുക, ഡിഎ കുടിശിക അനുവദിക്കുക, പുതിയ ബസുകള്‍ ഇറക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ജോലിക്ക് ഹാജരാകാത്തവര്‍ക്കു ഡയസ്നോണ്‍ ബാധകമായിരിക്കുമെന്നു മാനേജ്മെന്റ് വ്യക്തമാക്കി. നാളത്തെ വേതനം നവംബറിലെ ശമ്ബളത്തില്‍ നിന്ന് ഈടാക്കും. മെഡിക്കല്‍ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലില്ലാതെ അവധി അനുവദിക്കില്ല. കഴിഞ്ഞ ദിവസം കെഎസ്‌ആര്‍ടിസി സി എംഡി വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയമായിരുന്നു. നാളെ മറ്റു യൂണിയനുകളിലെ ജീവനക്കാര്‍ ജോലിക്കെത്തിയേക്കും.

ര​​​ണ്ടു വ​​​ര്‍​​​ഷം​​ കൊ​​​ണ്ടു കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി​​​യെ ലാ​​​ഭ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നും ക​​​ണ്‍​സോ​​​ര്‍​​​ഷ്യം ക​​​രാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ ശ​​​ന്പ​​​ള​​​വും പെ​​​ന്‍​​​ഷ​​​നും മു​​​ട​​​ങ്ങി​​​ല്ലെ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ച ധ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള​​​വും പെ​​​ന്‍​​​ഷ​​​നും ന​​​ല്‍​​​കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച സ​​​ര്‍​​​ക്കാ​​​ര്‍ വി​​​ഹി​​​ത​​​മാ​​​യ 20 കോ​​​ടി വെ​​​ട്ടി​​​ക്കു​​​റ​​​ച്ച്‌ ശ​​​ന്പ​​​ള​​​വി​​​ത​​​ര​​​ണം താ​​​റു​​​മാ​​​റാ​​​ക്കി​​​യ​​​തെ​​​ന്നു ടി​​​ഡി​​​എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ത​​​ന്പാ​​​നൂ​​​ര്‍ ര​​​വി കു​​റ്റ​​പ്പെ​​ടു​​ത്തി.

error: Content is protected !!