കൊല്ലത്ത് കാറും ബസ്സും കൂട്ടിയിടിച്ച്‌ ദമ്പതിമാര്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് കെയുആര്‍ടിസി ജന്‍റം ബസും കാറും കൂട്ടിയിടിച്ച്‌ യുവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. കൊല്ലം പാരിപ്പള്ളി മുക്കടയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് ദമ്പതിമാര്‍ മരിച്ചത്. നെയ്യാറ്റിന്‍കര ഊരുട്ടുകാല തിരുവോണത്തില്‍ രാഹുല്‍ എസ് നായര്‍ (30), ഭാര്യ സൗമ്യ (28) എന്നിവരാണ് മരിച്ചത്.

രാവിലെ 10.30 ഓടെയാണ് അപകടം. മയ്യനാട് വിവാഹത്തില്‍ പങ്കെടുക്കാനായി നെയ്യാറ്റിന്‍കരയില്‍ നിന്ന് വന്നതായിരുന്നു ഇരുവരും. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബസ്സില്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിലാക്കിയാണ് ഇരുവരുംവിവാഹ വീട്ടിലേക്ക് പുറപ്പെട്ടത്. അതിനാല്‍ കുട്ടി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.

error: Content is protected !!