ചെ​ന്നൈ വി​മാ​ന​ത്താ​വ​ളം വഴി മുക്കാൽ കോടിയുടെ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം; മ​ല​യാ​ളി​ക​ൾ പി​ടി​യി​ൽ

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 71.5 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി മ​ല​യാ​ളി​ക​ൾ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മി​ർ, ന​ഹ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബെ​ൽ​റ്റി​ൽ സ്ട്രി​പ്പ് രൂ​പ​ത്തി​ൽ സ്വ​ർ​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ ദു​ബാ​യി​ൽ​നി​ന്നാ​ണ് ഇ​വ​ർ എ​ത്തി​യ​ത്.

error: Content is protected !!