അയോധ്യ വിധി : സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് മലപ്പുറത്ത് മൂന്ന് പേര്‍ക്കെതിരെ കേസ്

അയോധ്യ വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ കേസ്.മഞ്ചേരി സ്വദേശി വാഹിദ് ബിൻ മുഹമ്മദ്, പെരിന്തൽമണ്ണ താഴെക്കോട് സ്വദേശി പൊനിയിൽ തൊട്ടിപ്പറമ്പിൽ താജുദ്ദീൻ, പാണ്ടിക്കാട് സ്വദേശി ജംഷീർ മെഹവിഷ്‌ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് പേരും വിദേശത്തുളളവരാണ്.

വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പോസ്റ്റ് ഇട്ടെന്നാരോപിച്ച് 153 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ബാബരി കേസില്‍ വിധി വന്നതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ശക്തമായ സോഷ്യല്‍ മീഡിയ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

 

error: Content is protected !!