പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ അന്തരിച്ചു‌

പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ അന്തരിച്ചു. പ്രശസ്ത പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ (89) അന്തരിച്ചു‌. തൃശൂരിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പല ദേശങ്ങള്‍ക്ക് വേണ്ടി ചാത്തുണ്ണി പുലി വേഷമണിഞ്ഞിട്ടുണ്ട്. 2017ല്‍ സ്വന്തം ദേശമായ അയ്യന്തോളില്‍ നിന്നും പുലിക്കളി സംഘമുണ്ടാക്കി. ചാത്തുണ്ണി അതിന്റെ ആശാനുമായി. നാലാമോണ നാളില്‍ സ്വരാജ് റൗണ്ടിലേക്ക് പുലികളിറങ്ങുമ്ബോള്‍ എല്ലാവരും തിരയുന്നത് ചാത്തുണ്ണിയുടെ ചുവടുകളെയായിരുന്നു.

ഇനി ഒരു ഓണക്കാലത്ത് പുലികളിയുമായെത്താന്‍ ചാത്തുണ്ണി ആശാന്‍ ഉണ്ടാകില്ല. ആ ചുവടുകള്‍ ഇനി ഓര്‍മ്മകളില്‍ മാത്രം.

error: Content is protected !!