വില കുറച്ചു കാണിച്ചു: പൃഥ്വിരാജിന്‍റെ ആഡംബര വാഹനത്തിന്‍റെ റജിസ്‌ട്രേഷന്‍ തടഞ്ഞു

കൊച്ചി: നടന്‍ പൃഥ്വിരാജ് പുതുതായി വാങ്ങിയ ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ ആര്‍ടിഒ അധികൃതര്‍ തടഞ്ഞു. കാറിന്‍റെ വിലയില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതോടെയാണ് ഇത്. 1.64 കോടി രൂപയുടെ ആഡംബര കാര്‍ താത്കാലിക റജിസ്‌ട്രേഷനായി വാഹന വ്യാപാരി എറണാകുളം ആര്‍ടി ഓഫീസില്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആര്‍ടി ഓഫീസില്‍ നല്‍കിയ വാഹനത്തിന്‍റെ ബില്ലില്‍ 1.34 കോടി രൂപയാണ് കാണിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതി അടയ്ക്കുകയും ചെയ്തു.

30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തില്‍ വിലകുറച്ചു നല്‍കിയതായാണ് വാഹനം വിറ്റ സ്ഥാപനം പറയുന്നത്. ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്ക് യഥാര്‍ത്ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ രജിസ്‌ട്രേഷന്‍ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

error: Content is protected !!