വോട്ടര്‍ പട്ടിക തിരുത്തല്‍ 18 വരെ

കണ്ണൂർ :  വോട്ടര്‍പട്ടികയിലെ രേഖപ്പെടുത്തലുകള്‍ പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതിനായി നടപ്പാക്കുന്ന ഇലക്‌ടേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാം (ഇ വി പി) നവംബര്‍ 18ന് അവസാനിക്കും.  വോട്ടര്‍പട്ടികയിലും തിരിച്ചറിയല്‍ കാര്‍ഡിലുമുള്ള തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള അവസരം  ഉപയോഗിക്കാത്ത മുഴുവന്‍ വോട്ടര്‍മാരും ഉടന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

മൊബൈല്‍ ഫോണിലൂടെ Voter helpline ആപ്ലിക്കേഷന്‍ വഴിയോ nvsp.in എന്ന സൈറ്റ് വഴിയോ വോട്ടര്‍പട്ടിക വെരിഫിക്കേഷന്‍ നടത്താവുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലെ ഇലക്ഷന്‍ വിഭാഗവുമായോ  ഇലക്ഷന്‍ കമ്മീഷന്റെ ടോള്‍ഫ്രീ നമ്പറായ 1950 ലോ ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!