തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വീണ്ടും മോഷണം: ബാങ്കില്‍ നിന്നും ഒന്നരക്കോടി രൂപ കവര്‍ന്നു

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വീണ്ടും വന്‍ കവര്‍ച്ച. ഒന്നരക്കോടി രൂപയാണ് തിരുച്ചിറപ്പള്ളി തിരുവെരുമ്ബൂര്‍ സഹകരണബാങ്കില്‍ നിന്ന് മുംഖംമൂടി ധരിച്ചെത്തിയ സംഘം കവര്‍ച്ച ചെയ്തത്.

ലോക്കര്‍ തകര്‍ത്താണ് പണം കവര്‍ന്നത്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

ഒക്ടോബര്‍ ഒന്നിനും തിരുച്ചിറപ്പള്ളിയില്‍ വന്‍ മോഷണം നടന്നിരുന്നു. അന്ന് ലളിതാ ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ തിരുച്ചിറപ്പള്ളി ശാഖയിള്‍ നിന്ന് കോടികല്‍ മൂല്യമുള്ള സ്വര്‍ണ്ണമാണ് മോഷണം പോയത്. കവര്‍ച്ചയില്‍ ആറ് പേര്‍ പിടിയിലായിരുന്നു. മോഷണത്തിന് ശേഷം ഉത്തരേന്ത്യയിലേക്ക് കടക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ ജനുവരിയില് പഞ്ചാബ് നാഷണല് ബാങ്കിന്‍റെ തിരുച്ചിറപ്പള്ളിയിലെ ശാഖയില് സമാന മോഷണം നടന്നിരുന്നു.

error: Content is protected !!