വളപട്ടണം പുഴയില്‍ തിമിംഗലമെന്ന് വ്യാജ പ്രചരണം.

കണ്ണൂര്‍: വളപട്ടണം പുഴയിൽ തിമിംഗലത്തെ കണ്ടെന്ന് വ്യാജ പ്രചരണം. വളപട്ടണം പുഴയിൽ തിമിംഗലം വന്നെത്തിയെന്ന അടിക്കുറിപ്പോടു കൂടിയ വീഡിയോ ഇന്ന് രാവിലെ മുതലാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. വെള്ളത്തിൽ ചലിക്കുന്ന വലിയ മീനിന്റെയും, ഒരു പാലത്തിന് മുകളിലുള്ള ജനക്കൂട്ടത്തിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കപ്പെട്ടത്. കഥ പരന്നതോടെ ചിലര്‍ തിമിംഗലത്തെ നേരിട്ട് കാണാൻ വളപട്ടണം പാലത്തിനടുത്ത് എത്തുകയും ചെയ്തു. ഇത്തരമൊരു സംഭവം തങ്ങൾ  അറിഞ്ഞിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞതോടെ തിമിംഗല കഥ വ്യാജമാണെന്ന് പോയവര്‍ക്ക് ബോധ്യമായി.

വളപട്ടണം പുഴയെന്ന് പറഞ്ഞ് പ്രചരിക്കുന്ന വ്യാജ ദൃശ്യം:

വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണ്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് കാണാൻ കോട്ടപ്പുറം പാലത്തിൽ തടിച്ചുകൂടിയ ആളുകളുടെ ദൃശ്യത്തോടൊപ്പം ഗൾഫ് ഓഫ് കാലിഫോർണിയയിലെ കടലിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് എടുത്തിട്ടുള്ള വീഡിയോയിലൂടെ മീനിന്റെ ദൃശ്യം കൂട്ടി ചേർത്തതാണ്.

തിമിംഗലത്തിന്റെ യഥാര്‍ത്ഥ ദൃശ്യം

തിമിംഗലത്തെ കണ്ടുവെന്ന പ്രചരണം വ്യാജമാണെന്ന് വ്യക്തമായെങ്കിലും കഥയറിയാതെ പലരും ഇപ്പോഴും വീഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

error: Content is protected !!