മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ടി.​എ​ൻ ശേ​ഷ​ൻ അ​ന്ത​രി​ച്ചു

മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ടി.​എ​ൻ ശേ​ഷ​ൻ (87) അ​ന്ത​രി​ച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുട‍ർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു.. ഇ​ന്ത്യ​യു​ടെ പ​ത്താ​മ​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​റാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ തി​രു​നെ​ല്ലാ​യി​യി​ലു​ള്ള ത​മി​ഴ് ബ്രാ​ഹ്മ​ണ കു​ടും​ബ​ത്തി​ലാ​ണു ശേ​ഷ​ൻ ജ​നി​ച്ച​ത്. ശേ​ഷ​ന്‍റെ പി​താ​വ് അ​ധ്യാ​പ​ക​നും വ​ക്കീ​ലു​മാ​യി​രു​ന്നു. ര​ണ്ടു സ​ഹോ​ദ​ര​ന്മാ​രും നാ​ലു സ​ഹോ​ദ​രി​മാ​രും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​യി​രു​ന്നു ശേ​ഷ​ന്‍റേ​ത്.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ വി​റ​പ്പി​ച്ച ഒ​രേ​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ളു. അ​ത് തി​രു​നെ​ല്ലാ​യി നാ​രാ‍​യ​ണ​യ്യ​ർ ശേ​ഷനാ​യി​രു​ന്നു. 1990 മു​ത​ൽ 96 വ​രെ​യാ​ണ് അ​ദ്ദേ​ഹം മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച​ത്. ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും ഇ​ക്കാ​ല​ത്ത് ശേ​ഷ​ൻ അ​റി​യ​പ്പെ​ട്ടു.ഫോട്ടോ പതിച്ച വോട്ടേഴ്സ് ഐഡികൾ കൊണ്ടു വന്നതടക്കമുള്ള പരിഷ്കാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായി.

ടി എൻ ശേഷന്റെ പരിഷ്കാരങ്ങൾ സുപ്രീംകോടതിയിൽ വരെ എത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് തടയിടാൻ കേന്ദ്ര സ‍ർക്കാ‍ർ ഇടപെടുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ നേതാക്കളും ഭരണനേതാക്കളും വരെ പേടിക്കുന്ന തരത്തിൽ കരുത്തുറ്റ ഇടപെടലുകളായിരുന്നു അദ്ദേഹം കാഴ്ച വച്ചത്.

40,000-ത്തോ​ളം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വ​രു​മാ​ന വെ​ട്ടി​പ്പു​ക​ളും തെ​റ്റാ​യ പ​ത്രി​കാ സ​മ​ർ​പ്പ​ണ​ങ്ങ​ളും പ​രി​ശോ​ധി​ച്ച അ​ദ്ദേ​ഹം 14,000 പേ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് അ​യോ​ഗ്യ​രാ​ക്കി. പ​ഞ്ചാ​ബ്, ബീ​ഹാ​ർ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ റ​ദ്ദാ​ക്കി​യ അ​ദ്ദേ​ഹ​ത്തെ ഇ​മ്പീ​ച്ച് ചെ​യ്യു​വാ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

error: Content is protected !!