വിവരങ്ങള്‍ ചോര്‍ത്തിയ കാര്യം രണ്ടു തവണ കേന്ദ്രത്തെ അറിയിച്ചിരുന്നു: വാട്‌സ് ആപ്

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകരുടേയും ആക്ടിവിസ്റ്റുകളുടേയും വാട്സ് ആപ് സന്ദേശങ്ങള്‍ ഇസ്രായേല്‍ ചാരസംഘടന ചോര്‍ത്തിയ കാര്യം രണ്ടു തവണ ഇന്ത്യയെ അറിയിച്ചിരുന്നുവെന്ന്‍ വാട്സ് ആപ് അധികൃതര്‍ അറിയിച്ചു.

ഇതു സംബന്ധിച്ച്‌ കഴിഞ്ഞ മേയ് മാസത്തിലാണ് ആദ്യം വിവരം നല്‍കിയത് കൂടാതെ സെപ്റ്റംബര്‍ മാസത്തിലും ഇക്കാര്യം അറിയിച്ചുകൊണ്ട് കത്ത് നല്‍കിയിരുന്നെന്ന്‍ വാട്‌സ്‌ആപ്പ് അധികൃതര്‍ അറിയിച്ചു.

വാട്‌സ് ആപ് സന്ദേശങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നവംബര്‍ നാലിന് വിശദീകരണം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തല്‍. സെപ്റ്റംബറില്‍ ഇന്ത്യന്‍ പൗരന്മാരുടേതെന്ന് വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കിയെന്നും ജീവനക്കാരന്‍ വ്യക്തമാക്കി.

ലോകത്ത് പലരുടെയും വാട്‌സ് സന്ദേശം ചോര്‍ത്തപ്പെടുന്നതായാണ് മേയില്‍ നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞത്.

error: Content is protected !!