വാളയാര്‍ പീഡനക്കേസ്: 100 മണിക്കൂര്‍ സത്യാഗ്രഹ സമരവുമായി ബി‌ജെ‌പി

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ബിജെപി വാളയാര്‍ അട്ടപ്പള്ളത്ത് 100 മണിക്കൂര്‍ സത്യാഗ്രഹമാണ് നടത്തുന്നത്. ഇന്ന്‍ രാവിലെ ഒന്‍പതുമണിയ്ക്കാണ് സത്യാഗ്രഹം ആരംഭിച്ചത്.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് സമരം ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടിയുടെ ജില്ലാ, സംസ്ഥാന, മണ്ഡലം നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

“അമ്മയ്ക്കു പോലും അന്വേഷണത്തില്‍ വിശ്വാസമില്ല എന്നത് ഭരണസംവിധാനത്തിന്റെ ദയനീയ പരാജയമാണ് കാണിക്കുന്നത്. അമ്മയുടെ ആവശ്യം പരിഗണിക്കേണ്ടതാണ്. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ പുനരന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ തയ്യാറല്ല” എന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

error: Content is protected !!