പാലക്കാട് വീണ്ടും ഏറ്റുമുട്ടലെന്ന് സൂചന: വനത്തില്‍ നിന്ന് വെടിയൊച്ച

പാലക്കാട്: മഞ്ചക്കണ്ടി വനത്തില്‍ വീണ്ടും പോലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നെന്ന് സംശയം. വനത്തിലുള്ളില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടു. കഴിഞ്ഞദിവസം കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് ആരംഭിച്ചിട്ടുണ്ട്.

മേ​ലെ മ​ഞ്ജി​ക്ക​ണ്ടി കാ​ടി​ന​ക​ത്താ​ണ് മാ​വോ​യി​സ്റ്റു​ക​ളും ത​ണ്ട​ര്‍ ബോ​ള്‍​ട്ട് സം​ഘ​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. മേ​ഖ​ല​യി​ല്‍​നി​ന്ന് തു​ട​ര്‍​ച്ച​യാ​യി വെ​ടി​യൊ​ച്ച​ക​ള്‍ കേ​ട്ട​താ​യി മ​ഞ്ജി​ക്ക​ണ്ടി ഊ​രു​നി​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ചി​ത​റി​യോ​ടി​യ​വ​രാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. മാ​വോ​യി​സ്റ്റു​ക​ളു​ടെ പ​ക്ക​ല്‍ കൂ​ടു​ത​ല്‍ ആ​യു​ധ​ങ്ങ​ള്‍ ഉ​ള്ള​താ​യു​മാ​ണ് ത​ണ്ട​ര്‍ ബോ​ള്‍​ട്ട് സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം.

error: Content is protected !!