ശാരീരികാസ്വാസ്ഥ്യം: വി.എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടോടെയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിഎസിന് 96 വയസ് തികഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഎസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

error: Content is protected !!