ഉന്നാവ് കേസ്: പ്രതി കുല്‍ദീപ് സെംഗാറിന് പരോള്‍

ഡല്‍ഹി: ഉന്നാവ് പീഡനക്കേസിലെ പ്രതിയും മുന്‍ ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് പരോള്‍. സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് 72 മണിക്കൂര്‍ പരോളാണ് ഇയാള്‍ക്ക് അനുവദിച്ചിരിക്കുന്നത്.

കുല്‍ദീപിനൊപ്പം ജയിലില്‍ കഴിയുന്ന മറ്റൊരു സഹോദരന്‍ അതുല്‍ സെംഗാറിനും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ 72 മണിക്കൂര്‍ പരോള്‍ ലഭിച്ചിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ തിഹാര്‍ ജയിലിലാണ് ഉള്ളത്. ശനിയാഴ്ച പുലര്‍ച്ചെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് മനോജ് സെംഗാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകാതെ തന്നെ മരണപ്പെടുകയും ചെയ്തു.

അതേസമയം മരണത്തില്‍ അസ്വാഭാവികതയുള്ളതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കുല്‍ദീപിന്റെ കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയതെന്നാണ് സൂചന.

error: Content is protected !!