സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിക്കും മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മുപ്പത്താറ് ലക്ഷത്തി ഇരുപത്തയ്യായിരത്തി എണ്ണൂറ്റി അമ്ബത്തിരണ്ട് പേര്‍ തൊഴില്‍ രഹിതരെന്ന് തൊഴില്‍ വകുപ്പ്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേര് തൊഴില്‍ രഹിതരാണെന്നാണ് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ കണക്ക്. ദേശീയ ശരാശരിയിലും മേലെയാണെന്ന് തൊഴിലില്ലായ്മ നിരക്കെന്നും തൊഴില്‍ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു.

6.1 ശതമാനമാണ് തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി എന്നിരിക്കെ 9.53 ശതമാനം പേരാണ് കേരളത്തില്‍ തൊഴില്‍ രഹിതരായി ഉള്ളത്. മുപ്പത്താറ് ലക്ഷത്തി ഇരുപത്തയ്യായിരത്തി എണ്ണൂറ്റി അമ്ബത്തിരണ്ട് പേരില്‍ 2300139 പേരും സ്ത്രീകളാണ്.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും കൂട്ടത്തില്‍ കുറവല്ല, 44,559 എഞ്ചിനിയര്‍മാരും , 7,303 ഡോക്ടര്‍മാരും സംസ്ഥാനത്ത് തൊഴിലില്ലായ്മ അനുഭവിക്കുന്നുണ്ടെന്നും കണക്ക് പറയുന്നു.

error: Content is protected !!