കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ നേരത്തേ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്ന് ആദിവാസി ആക്ഷന്‍ കൌണ്‍സില്‍ നേതാവ്

പാലക്കാട് : കീഴടങ്ങാന്‍ തയ്യാറായിരുന്ന മാവോയിസ്റ്റുകളെയാണ് അട്ടപ്പാടിയില്‍ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തല്‍. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ മുരുകന്റേതാണ് വെളിപ്പെടുത്തല്‍.

മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്ന് മുരുകന്‍ പറയുന്നു. മുന്‍ അഗളി എസ് പി ഇതിനുള്ള ചര്‍ച്ചകള്‍ നടത്തി. ഇതിനായി ചിലരെ ദൂതരാക്കിയിരുന്നു. ഇപ്പോള്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയിക്കുന്നതായും മുരുകന്‍ പറഞ്ഞു.

അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍വെച്ച്‌ നാലു മാവോയിസ്റ്റുകളാണ് തണ്ടര്‍ബോള്‍ട്ടിന്‍റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച നടന്ന വെടിവെയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു.

മരിച്ചവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനായി നൂറോളം വരുന്ന ഉദ്യോഗസ്ഥര്‍ വനത്തിലെത്തിയപ്പോള്‍ പൊലീസിനുനേരെ വെടിവെയ്പ്പുണ്ടാകുകയും പ്രത്യാക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.

error: Content is protected !!