കശ്‌മീരില്‍ മനുഷ്യാവകാശം ഉറപ്പാക്കണം, നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കണം: യുഎന്‍

ജനീവ: കശ്മീരിൽ മനുഷ്യാവകാശം പൂർണമായും പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാറിന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. യു.എൻ മനുഷ്യാവകാശ കമ്മീഷൻ വക്താവ് റുപർട്ട് കോൽവിലെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കശ്മീരിൽ മനുഷ്യാവകാശങ്ങൾ ഗുരുതരമായി ലംഘിക്കപ്പെടുകയാണെന്നും ഇത് ആശങ്കാജനകമാണെന്നും റുപർട്ട് കോൽവിലിന്റെ പ്രസ്താവനയിൽ പറയുന്നു. രാഷ്ട്രീയനേതാക്കളെ തടങ്കലിൽ വെച്ച് പീഡിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവന, ഹേബിയസ് കോർപസ് ഹർജികളിൽ സുപ്രീംകോടതി പുലർത്തുന്ന മന്ദഗതി ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

error: Content is protected !!