സ്വയരക്ഷയ്ക്കാണ് തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത്: വിശദീകരണങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് നടപടിയെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി. വെടിവെച്ചത് സ്വയരക്ഷയ്ക്കെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട വിഷയം സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കി.

മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്നാണ് പ്രതിപക്ഷ നിലപാട്. വാളയാര്‍, താനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സഭാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

error: Content is protected !!