മോദിയുടെ മരുമകളെ കൊള്ളയടിച്ച കേസില്‍ 20 കാരന്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മരുമകളെ കൊള്ളയടിച്ച കേസില്‍ 20 കാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് മോദിയുടെ മരുമകൾ ദമയന്തി ബെൻ മോദി മോഷണത്തിന് ഇരയായത്. സിവിൽ ലൈന്‍സിലെ ഗുജറാത്തി സമാജ് ഭവനിന്റെ കവാടത്തിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് അക്രമികൾ ദമയന്തിയുടെ പേഴ്‌സ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഇതേ തുടർന്ന് ദമയന്തി ബെൻ മോദി, ന്യൂഡൽഹിയിലെ സിവിൽ ലൈൻസ് ഏരിയയിലെ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരപുത്രിയായ ദമയന്തി ബെൻ മോദി, ശനിയാഴ്ച രാവിലെയാണ് അമൃത്സറിൽ നിന്ന് ‍ഡല്‍ഹിയില്‍ എത്തിയത്. സിവിൽ ലൈൻസ് ഏരിയയിലെ ഗുജറാത്തി സമാജ് ഭവനിൽ ഇവര്‍ ഒരു മുറി ബുക്ക് ചെയ്തിരുന്നു. ഹോട്ടലിന്റെ ഗേറ്റിലെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് അക്രമികൾ പേഴ്‌സ് തട്ടിയെടുത്തു സംഭവസ്ഥലത്ത് രക്ഷപ്പെടുകയായിരുന്നു.

56,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും പേഴ്സിലുണ്ടായിരുന്ന പ്രധാന രേഖകളുമാണ് മോഷ്ടിക്കപ്പെട്ടത്. തനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് അവര്‍ രക്ഷപെട്ടിരുന്നുവെന്നും കൗമാരപ്രായക്കാരനാണ് മോഷ്ടാക്കളെന്നും ദമയന്തി പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 20 കാരന്‍ അറസ്റ്റിലായത്.

error: Content is protected !!