സ്വർണ്ണവിലയിൽ മാറ്റമില്ല; പവന് 28,480

സംസ്ഥാനത്ത് സ്വർണ സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയ്ക്കുമാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഇന്നലെയാണ് സ്വർണവില കുത്തനെ കൂടിയത്. പവന് നാല് ദിവസങ്ങളായി 28,200 രൂപയായിരുന്നു വില. ഇന്നലെ പവന് 280 രൂപ വർദ്ധിച്ച് 28,480 രൂപയും ഗ്രാമിന് 35 രൂപ വർദ്ധിച്ച് 3,560 രൂപയുമാവുകയായിരുന്നു.

ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് $1,495.20 എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം സ്വർണത്തിനു 48.07 ഡോളറും ഒരു കിലോഗ്രാം സ്വർണത്തിനു 48,071.80 ഡോളറുമാണ് വില.

യുഎസ് ഫെഡറൽ റിസർവ് മീറ്റിംഗ് ഈ മാസം അവസാനം നടക്കാനിരിക്കുന്നതിനാൽ സ്വർണ വിപണിയിൽ കാര്യമായ മാറ്റങ്ങൾതക്ക് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

error: Content is protected !!