ദീപാവലി ബലിപ്രതിപദ: ഓഹരി വിപണിക്ക് അവധി

ന്യൂഡല്‍ഹി: ദീപാവലി ബലിപ്രതിപദ ദിനത്തോടനുബന്ധിച്ച്‌ ഓഹരി വിപണിക്ക് തിങ്കളാഴ്ച അവധി. കമ്മോഡിറ്റി, ബുള്ള്യന്‍, ഫോറക്‌സ് വിപണികളൊന്നും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. ഓഹരി സൂചികകളായ ബിഎസ്‌ഇയും എന്‍എസ്‌ഇയും ഇനി ചൊവാഴ്ചയേ പ്രവര്‍ത്തിക്കൂ.

മുംബൈ അടക്കമുള്ള പല നഗരങ്ങളിലും തിങ്കളാഴ്ച ബാങ്കുകളും പ്രവര്‍ത്തിക്കുന്നില്ല. സംവത് 2076ന് നേട്ടത്തോടെയാണ് മുഹൃത്ത വ്യാപാരത്തില്‍ തുടക്കമിട്ടത്. ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ആന്റ് മഹീന്ദ്രയുമാണ് സൂചികകള്‍ക്ക് താങ്ങായത്.

error: Content is protected !!