നിയമസഭാ സമ്മേളനം തുടങ്ങി: പുതിയ അഞ്ച് എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : പതിനാലാം നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. രാവിലെ പത്ത് മണിയോടെയായിരുന്നു സഭാ നടപടികള്‍ തുടങ്ങിയത്. പുതിയ അംഗങ്ങള്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു.

പത്ത് മണിക്ക് തുടങ്ങിയ സമ്മേളനം അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരളാ ഗവര്‍ണറുമായിരുന്ന ഷീലാ ദീക്ഷിത്തിനും മുന്‍ മന്ത്രിയായിരുന്ന ദാമോദരന്‍ കാളാശ്ശേരിക്കും ചരമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.

കോന്നിയില്‍ ജയിച്ച കെ.യു. ജനീഷ്‌കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി എം.സി. ഖമറുദ്ദീനും തുടര്‍ന്ന് വട്ടിയൂര്‍ക്കാവില്‍ ജയിച്ച വി.കെ.പ്രശാന്തും അരൂരില്‍ നിന്ന് ജയിച്ച ഷാനിമോള്‍ ഉസ്മാനും, എറണാകുളത്ത് നിന്ന് ജയിച്ച ടി.ജെ, വിനോദും സത്യപ്രതിജ്ഞ ചെയ്തു. കന്നഡ ഭാഷയിലാണ് ഖമറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തത്.

error: Content is protected !!