വാളയാര്‍ കേസില്‍‍‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ കേസില്‍‍‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഗല്‍ഭനായ വക്കീലിനെ കൊണ്ട് കേസ് വാദിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേസില്‍ വീഴ്​ച വരുത്തിയയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്​. അന്വേഷണത്തില്‍ വരുത്തിയ എസ്​.ഐയെ നേരത്തെ തന്നെ സസ്​പെന്‍ഡ്​ ചെയ്​തിരുന്നു. പോക്​സോ, എസ്​.സി-എസ്​.ടി നിയമം എന്നിങ്ങനെ ശക്​തമായ നിയമങ്ങള്‍ അനുസരിച്ചാണ്​ പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

അതേസമയം, വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്​തിട്ടില്ലെന്ന്​ അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നല്‍കിയ ഷാഫി പറമ്പില്‍ എം.എല്‍.എ ആരോപിച്ചു. ആദ്യത്തെ പെണ്‍കുട്ടി മരിച്ചപ്പോള്‍ തന്നെ ശരിയായ രീതിയില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍ രണ്ടാമത്തെ മരണം ഉണ്ടാവില്ലായിരുന്നു.​ വാളയാര്‍ പീഡനകേസ്​ സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

നിയമസഭ നിര്‍ത്തിവെച്ച്‌​ വാളയാര്‍ പീഡനം ചര്‍ച്ച ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ ഷാഫി പറമ്പിലി​ന്‍റെ നേതൃത്വത്തിലാണ്​ അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നല്‍കിയത്​.

error: Content is protected !!