കണ്ണൂർ: ശ്രീകണ്ഠപുരം എള്ളരിഞ്ഞി സ്വദേശി കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ചു. ജയേഷ് 34 ആണ് മരിച്ചത്. രാവിലെ ഇദ്ദേഹം എടക്കാട്‌ റെയിൽവേ ട്രാക്കിന് സമീപം കടന്നുപോകുന്നത് ദൃക്‌സാക്ഷികൾ കണ്ടതായി പറയുന്നു. ഇട്ടിരിക്കുന്ന ഡ്രെസ്സിൽ നിന്നും ഐ ഡി കാർഡ് കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.