പിലാത്തറയിൽ യുവതിയെ പെട്രോളൊഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പോലീസ് പിടിയിൽ

യുവതിയെ പെട്രോളൊഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പോലീസ് പിടിയിൽ. പെരിങ്ങോത്തെ ജോഷിയെയാണ് പരിയാരം പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിലാത്തറ ബസ്സ്റ്റാൻഡിൽ വെച്ചായിരുന്നു സംഭവം. വിവാഹമോചനം നേടിയ ആദ്യ ഭാര്യയിൽ ഇയാൾക്ക് മൂന്ന് കുട്ടികളുണ്ട്. കുറച്ചുകാലമായി വിവാഹമോചിതയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതിക്കൊപ്പമാണ് താമസം. ഇവരുമായി തെറ്റിയ ഇയാൾ പിലാത്തറ ബസ്സ്റ്റാൻഡിൽ വെച്ച് വീണ്ടും കണ്ടപ്പോളാണ് പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പരിയാരം പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

error: Content is protected !!